റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗ്രാമി അവാർഡ് ജേതാവ് അദൃശ്യ ജാലകങ്ങൾക്ക് സംഗീതം ഒരുക്കുന്നു

June 22, 2022 - 11:38 am

എല്ലാനര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവു നിര്‍മ്മിച്ച് ടൊവിനോ തോമസ് നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍.ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, മൈത്രി മൂവീ മേക്കേഴ്‌സ് എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.

ഇപ്പോഴിതാ, ചിത്രത്തിന് സംഗീതം ഒരുക്കാന്‍ രണ്ട് തവണ ഗ്രാമി അവാര്‍ഡ് ജേതാവായ റിക്കി കെജ് എത്തുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.2015ല്‍ ‘വിന്‍ഡ്‌സ് ഓഫ് സംസാര’, 2022ല്‍ ‘ഡിവൈന്‍ ടൈഡ്സ്’ എന്നീ വര്‍ക്കുകളിലൂടെയാണ് അദ്ദേഹം ഗ്രാമി അവാര്‍ഡ് സ്വന്തമാക്കിയത്.ടൊവിനോ തോമസ് ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രന്‍സും സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.യദു രാധാകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഡേവിസ് മാന്വല്‍ ആണ് എഡിറ്റര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *