റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഷ്ടിക്കാന്‍ കയറി, ഒന്നും കിട്ടാതെവന്നപ്പോള്‍ നിരാശക്കുറിപ്പെഴുതി മോഷ്ടാവ്‌

കുന്നംകുളം: കുന്നംകുളത്തെ ഒരു കടയില്‍ മോഷ്ടിക്കാന്‍ കയറി ഒന്നും കിട്ടാതെവന്നപ്പോള്‍ “പൈസയില്ലെങ്കില്‍ പിന്നെ എന്തിനാടോ പൂട്ടിയത്‌” എന്ന കുറിപ്പ്‌ എഴുതിവെച്ച കളളന്‍ മാനന്തവാടി പോലീസിന്റെ പിടിയിലായി. വയനാട്‌ പുല്‍പ്പളളി ഇരുളം കളിപ്പറമ്പില്‍ വിശ്വരാജനാണ്‌ പിടിയിലായത്‌.

വയനാട്‌ ഉള്‍പ്പടെ കേരളത്തിലെ നിരവധി ജില്ലകളില്‍53 ഓളം കേസുകളില്‍ പ്രതിയാണ്‌ വിശ്വരാജ്‌. മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി,കൊയിലാണ്ടി ,ഫറോക്ക്‌, ഗുരുവായൂര്‍, കണ്ണൂര്‍ ഉള്‍പ്പടെയുളള കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിര കേസുകളുണ്ട്‌. 2022 ജൂണ്‍ 17 വെളളിയാഴ്‌ച കല്‍പ്പറ്റയില്‍ വിശ്വരാജ്‌ മോഷണ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന്‌ ഇയാള്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതായി പോലീസിന്‌ വിവരം ലഭിക്കുകയും നാട്ടുകാരുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും വ്യാപാരികളുടെയും സഹായത്തോടെ കണ്ടെത്തുകയായിരുന്നു.

മെഡിക്കല്‍ കോളേജിലെയടക്കം വിവിധ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ പ്രതി വിശ്വനാഥ്‌ തന്നെയെന്ന്‌ പോലീസ്‌ ഉറപ്പിച്ചത്‌. മാനന്തവാടി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലാത്തതിനാല്‍ കല്‍പ്പറ്റ പോലീസിന്‌ കൈമാറി. കഴിഞ്ഞ ആഴ്‌ച കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നുകടകളില്‍ ഇയാള്‍ കയറിയിരുന്നു. ഒരു കടയില്‍ നിന്ന്‌ 12,000 രൂപയും മറ്റൊരു കടയില്‍ നിന്ന്‌ 500 രൂപയുമാണ്‌ ഇയാള്‍ മോഷ്ടിച്ചത്‌. എന്നാല്‍ മൂന്നാമത്തെ കടയില്‍ നിന്ന്‌ ഒന്നും കിട്ടാതെ വന്നപ്പോഴായിരുന്നുപൊട്ടിച്ച ഗ്ലാസില്‍ വൈറലായ നിരാശക്കുറിപ്പഴുതിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *