ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന രണ്ടു സൈനികരെ കാണാതായതായി കരസേന അറിയിച്ചു. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അരുണാചല്‍ പ്രദേശിലെ അന്‍ജോ ജില്ലയില്‍ വിന്യസിച്ചിരുന്ന നായിക് പ്രകാശ് സിങ് റാണയെയും ലാന്‍സ് നായിക് പരേന്ദര്‍ സിങ്ങിനെയുമാണ് രണ്ടാഴ്ചയായി കാണാതായത്.ഡ്യൂട്ടി ചെയ്തിരുന്ന പ്രദേശത്തെ നദിയില്‍ അബദ്ധത്തില്‍ ഇവര്‍ വീണുപോയിരിക്കാമെന്നാണ് നിഗമനം. രക്ഷാസന്നാഹങ്ങളുമായി വ്യാപകമായ തെരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. െസെനികരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കരസേനയുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചു. രുദ്രപ്രയാഗിലെ ഉഖിമത് സ്വദേശിയായ പ്രകാശ് സിങ് റാണ ഇന്ത്യ-െചെന അതിര്‍ത്തിയിലുള്ള തക്ല പോസ്റ്റിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് കേന്ദ്ര സഹമന്ത്രി അജയ് ഭട്ടുമായി സംസാരിച്ചുവെന്നും വേണ്ട നടപടി ഉണ്ടാകുമെന്നും സഹസ്പുരിലെ ജനപ്രതിനിധി സഹദേവ് സിങ് പുന്ദിര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

