റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിതീഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിഹാറിലെ പ്രതിപക്ഷം

June 12, 2022 - 12:19 pm

പട്ന: മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കാന്‍ തയാറാണെന്നു ബിഹാറിലെ പ്രതിപക്ഷ പാര്‍ട്ടികള്‍.നിതീഷ് കുമാര്‍ രാഷ്ട്രപതിയാകാന്‍ യോഗ്യനാണെന്ന ജനതാദള്‍(യു) മന്ത്രി ശ്രാവണ്‍ കുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അവര്‍. ബിഹാറില്‍നിന്നുള്ളയാള്‍ രാഷ്ട്രപതിയാക്കുന്നത് അഭിമാനകരമാകുമെന്ന് ആര്‍.ജെ.ഡി. വക്താവ് ചിത്തരഞ്ജന്‍ ഗഗന്‍ പറഞ്ഞു. മതേതരനായ നിതീഷ് കുമാര്‍ മികച്ച രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അജിത് ശര്‍മയും അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *