ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പില്‍ കേസില്‍ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ പിന്തുണച്ച് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. സത്യേന്ദര്‍ ജയ്നിന്റെ രേഖകളെല്ലാം ഞാന്‍ കണ്ടതാണ്. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. ഒരു ശതമാനമെങ്കിലും സത്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ നേരത്തെതന്നെ നടപടി എടുക്കുമായിരുന്നു. ഞങ്ങളുടെ നിരവധി എം.എല്‍.എമാര്‍ക്കെതിരേയും എനിക്കെതിരേയും അവര്‍ കേസെടുത്തിട്ടുണ്ട്” -കെജ്രിവാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
സത്യേന്ദര്‍ ജയ്നിനെതിരായ കേസ് കെട്ടിചമച്ചതെന്ന് കെജ്രിവാള്‍
