ശ്രീനഗര്‍ ; ജമ്മു കശ്‌മീരില്‍ കശ്‌മീരി പണ്ഡിറ്റ് വംശജയായ അദ്ധ്യാപിക കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്‌താവന നടത്തി ഫറൂക്ക് അബ്ദുളള. ഈ കൊലപാതകത്തെ ചൂണ്ടിക്കാട്ടി ” ഇനി എല്ലാവരും കൊല്ലപ്പെടും’ എന്നാണ് അദ്ദേഹം പറഞ്ഞത്. സമൂഹത്തില്‍ ഭീതി സൃഷ്‌ടിക്കുന്ന വിധത്തിലാണ് അബ്ദുളള മാധ്യമങ്ങളോട് പ്രതികരിച്ചത്.
കുഗാമിലെ ഗോപാല്‍പോരയില്‍ രജ്‌നിയെന്ന അദ്ധ്യാപികയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ രജ്‌നിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് തീവ്രവാദികള്‍ക്കായി തെര്‌ച്ചില്‍ ആരംഭിച്ചിട്ടുണ്ട് . ഈ കൊലപാതകത്തെ തുടര്‍ന്ന് കശ്‌മീരില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കൊലപാതകം നടന്ന പ്രദേശത്ത് കൂടുതല്‍ സൈന്യം വിന്യസിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുനന്ത്. തുടര്‍ച്ചയായി കശ്‌മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ മാസത്തില്‍ തന്നെ കശ്‌മീരി പണ്ഡിറ്റായ രാഹുല്‍ ഭട്ട് കൊല്ലപ്പെട്ടിരുന്നു.

