കൊച്ചി: വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാർ(31)-ന് മൂന്നു വകുപ്പുകളിലായി 18 വർഷം ശിക്ഷ വിധിച്ചു. ഐപിസി 304 പ്രകാരം 10 വർഷവും 306 അനുസരിച്ച് 6 വർഷവും 498 വകുപ്പനുസരിച്ച് 2 വർഷവും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 24-05-22, ചൊവ്വാഴ്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എം സുജിത് ആണ് വിധി പുറപ്പെടുവിച്ചത്. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. വിധി പുറപ്പെടുവിക്കുന്നതിനു മുൻപ് പ്രതിയായ കിരൺകുമാറിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, മാതാപിതാക്കൾക്ക് പ്രായമായെന്നും, കുടുംബത്തിൻറെ ചുമതല തനിക്കാണെന്നും കോടതിയിൽ കിരൺ പറഞ്ഞു. എന്നാൽ പ്രതിയോട് അനുകമ്പ പാടില്ലെന്നും സമൂഹത്തിന് മാതൃകാപരമായ ശിക്ഷാ വിധി പുറപ്പെടുവിക്കുകയും,
വിധി സമൂഹത്തിന് പാഠമാകണം എന്നും എന്നും പ്രോസിക്യൂഷൻ വാദിച്ചു.
Read more…. സൂയിസൈഡല്ല, ഹോമിസൈഡാണ്; വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നാവർത്തിച്ച് പിതാവും സഹോദരനും
2021 ജൂണ്‍ 21-നാണ് ബി എ എം എസ് വിദ്യാര്‍ഥിനിയും ഭര്‍തൃമതിയുമായ വിസ്മയ എന്ന പെണ്‍കുട്ടിയെ ശാസ്താംകോട്ട ശാസ്താംനടയിലെ ഭര്‍തൃഗൃഹത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ കിരണ്‍ കുമാര്‍ വധിച്ചതാണെന്നായിരുന്നു പിതാവിന്റേയും സഹോദരന്റേയും ആരോപണം. ഐ ജി അര്‍ഷിത അട്ടല്ലൂരിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗാര്‍ഹിക പീഡനം, സ്ത്രീപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തി ഭര്‍ത്താവും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ കിരണ്‍ കുമാറിനെ അറസ്റ്റു ചെയ്തു. 2021 ആഗസ്റ്റ് 6 ന് കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. പോസ്റ്റുമോര്‍ട്ടം, തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം അന്വേഷണം ആരംഭിച്ചു.
2021 സെപ്റ്റംബര്‍ 10 ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഐപിസി 304(B), ഗാര്ഹികപീഢനത്തിനെതിരായ 498(A), ആത്മഹത്യാപ്രേരണയ്ക്കെതിരായ ഐപിസി 306, സ്ത്രീധന നിരോധന നിയമത്തിലെ 3-ഉം 4-ഉം വകുപ്പുകള്‍, ഐ പിസ് 506, 323 എന്നീ 7വകുപ്പുകളാണ് അന്വേഷണത്തിനുശേഷം സമര്‍പ്പിച്ച 507 പേജുള്ള കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്.
2022 ജനുവരി 10 കേസിന്റെ വിചാരണ തുടങ്ങി. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായ പ്രശ്നത്തിന്റെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പീഢനത്തെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണം, പ്രത്യേകിച്ച് അച്ഛന് ത്രിവിക്രമന്‍ നായരുമായി വിസ്മയ നടത്തിയ സംഭാഷണമാണ് സുപ്രധാനതെളിവായി പ്രോസിക്യൂഷന് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 108 രേഖകളും ഫോണുകള്‍ ഉള്‍പ്പെടെ 12 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. വിചാരണ നടക്കുന്നതിനിടെ 2022 മാര്‍ച്ച് 2-ന് കിരണ്‍ കുമാറിന് സുപ്രീം കോടതിയില്‍ നിന്നും ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബഞ്ച് ജാമ്യം അനുവദിച്ചു.
Read more… ഇന്ന് നീ, നാളെ എന്റെ മകള്‍’ വിസ്മയയുടെ മരണത്തില്‍ ജയറാം
2022 മെയ് 5-ന് ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ചതിനുശേഷം കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രോസിക്യൂഷന് ചുമത്തിയ ഏഴു തെളിവുകളില്‍ ഐപിസി 506, 323 ഒഴികെ അഞ്ചു കുറ്റങ്ങളും ശരി വച്ചു. കുറ്റക്കാരനെന്നു കണ്ടതോടെ കിരണ്‍കുമാറിന്റെ ജാമ്യം റദ്ദാക്കി. ശാസ്ത്രീയവശങ്ങളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് വിധിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് പ്രതികരിച്ചത്. വിസ്മയ മരിച്ച് ഒരു വര്‍ഷം കഴിയുന്നതിനു മുമ്പേ അതിവേഗത്തിലായിരുന്നു കോടതി നടപടികള്‍.

