ഛണ്ഡീഗഡ്: ബി.ജെ.പിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ഝാക്കറെ അഭിനന്ദിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ”ശരിയായ പാര്‍ട്ടിയില്‍ ശരിയായ മനുഷ്യന്‍ എത്തി.അഭിനന്ദനങ്ങള്‍, അദ്ദേഹത്തെപോലെ സത്യസന്ധരും ഉയര്‍ന്നുവരുന്നതുമായ നേതാവിന് ഇനി കോണ്‍ഗ്രസില്‍ വിശ്വസിക്കാനാവില്ല” അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു ഝാക്കര്‍.



