ദഹോദ്(ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്ര മോദി ധനികരുടേതും സാധാരണക്കാരുടേതുമായി രണ്ട് ഇന്ത്യ സൃഷ്ടിക്കുകയാണെന്നും രാജ്യത്തിന്റെ വിഭവങ്ങള്‍ ഏതാനും സമ്പന്നര്‍ക്കു കൈമാറുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഈ വര്‍ഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കംകുറിച്ചുകൊണ്ട് ദഹോദില്‍ ആദിവാസി സത്യരഗഹ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ തുടങ്ങിയ ഗുജറാത്ത് മോഡല്‍ ഇന്ന് രാജ്യമാകെ നടപ്പാക്കുന്നു. രണ്ട് ഇന്ത്യ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒന്ന് ധനികരുടെ ഇന്ത്യ.
അധികാരവും പണവുമുള്ള ഏതാനും ശതകോടീശ്വരന്‍മാരും ബ്യൂറോക്രാറ്റുകളും. രണ്ടാമത്തെ ഇന്ത്യ സാധാരണക്കാരുടേത്. കോണ്‍ഗ്രസ് ഒരിക്കലും രണ്ട് ഇന്ത്യ ആഗ്രഹിക്കുന്നില്ല.”-രാഹുല്‍ഗാന്ധി പറഞ്ഞു.

