റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പോസ്റ്റ് ഡെവലൂഷന്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് (പി.ഡി.ആര്‍.ഡി)ന്റെ രണ്ടാം പ്രതിമാസ ഗഡുവായ 7,183.42 കോടി രൂപ കേന്ദ്ര ധന മന്ത്രാലയം കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. ഇതോടെ 2022-23 ല്‍, ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മൊത്ത വരുമാനക്കമ്മി ഗ്രാന്‍ഡുകള്‍ 14,366.84 കോടി രൂപയായി ഉയര്‍ന്നു. 2022-23-ല്‍ കേരളത്തിന് 13,174 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ മാസം1097 കോടി രൂപ െകെമാറി.ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, 15-മതു ധനകാര്യ കമ്മിഷന്റെ ശിപാര്‍ശയ്ക്ക് അനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിനു കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ധനസഹായമാണ് ഇത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *