റാഞ്ചി: ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയില്‍ സ്വന്തം സഹോദരിമാരെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. വ്യാഴാഴ്ചയാണ് മാതാവ് ലോഹര്‍ദാഗ മഹിളാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവാവ് അറസ്റ്റിലായത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്തപ്പോഴായിയിരുന്നു പീഡന ശ്രമം. മുതിര്‍ന്ന സഹോദരിയെ പീഡിപ്പിക്കുന്നത് കണ്ട് തടയാനത്തിയപ്പോള്‍ ഇളയ സഹോദരിയേയും ആക്രമിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി സഹോദരന്റെ പീഡനം തുടരുകയാണെന്ന് ഇളയ സഹോദരി പോലീസിന് മൊഴി നല്‍കി. കൂലി പണിക്കാരായ മാതാപിതാക്കള്‍ അധിക സമയവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സമയം മുതലെടുത്താണ് പ്രതി സഹോദരങ്ങളെ പീഡിപ്പിച്ചിരുന്നതെന്ന് സ്റ്റേഷന്‍ ചുമതല വഹിക്കുന്ന ജോഷ്ഫിന ഹെംബ്രോം മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

