റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രസല്‍സ്: സ്വീഡനും ഫിന്‍ലന്‍ഡും തങ്ങളുടെ സൈനിക സഖ്യത്തില്‍ ചേരാന്‍ അപേക്ഷ നല്‍കിയാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബെര്‍ഗ്. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയില്‍ ചേരാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചാല്‍ നടപടികള്‍ വേഗം പൂര്‍ത്തിയാക്കും. ഇരു രാജ്യങ്ങളും മേയ് മധ്യത്തില്‍ അപേക്ഷ നല്‍കുമെന്നാണു റിപ്പോര്‍ട്ടുകള്‍. അപേക്ഷ പരിഗണിക്കുന്നതിനിടെ റഷ്യ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാന്‍ വേണ്ട സംരക്ഷണം നല്‍കുമെന്നും സ്റ്റോളന്‍ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണു സ്വീഡനിലെയും ഫിന്‍ലന്‍ഡിലെയും ജനങ്ങള്‍ മനസുമാറ്റി നാറ്റോയില്‍ ചേരുന്നതിനെ അനുകൂലിക്കാന്‍ തുടങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *