കൊവിഡും ചൂടും: പരീക്ഷ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ച് സിബിഎസ്ഇ

ന്യൂഡല്‍ഹി: നിലവിലെ കൊവിഡ് സാഹചര്യവും വേനല്‍ ചൂടും മുന്‍നിര്‍ത്തി പരീക്ഷ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ). ഇത് സംബന്ധിച്ച് സിബിഎസ്ഇ എക്സാം കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് രാജ്യത്തെ പരീക്ഷ കേന്ദ്രങ്ങളിലെ സൂപ്രണ്ടുമാര്‍ക്ക് കത്തയച്ചു. സിബിഎസ്ഇ രണ്ടാം ടേം പത്ത്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായി പരീക്ഷ കേന്ദ്രങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി പ്രതിദിനം നിശ്ചിത തുകയായി 5,000 രൂപയും പരീക്ഷ എഴുതുന്ന ഒരു വിദ്യാര്‍ഥിക്ക് 5 രൂപയും ബോര്‍ഡ് അനുവദിച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളിലെ സൂപ്രണ്ടുമാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ നല്‍കിയിരിക്കുന്നതുപോലെയും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതുപോലെയും കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്നും കത്തില്‍ പറയുന്നു. ഒരു ക്ലാസില്‍ 18 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. കൊവിഡ് രോഗികള്‍ക്ക് പ്രത്യേക ക്ലാസ് മുറി: കൊവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍ അനുവദിക്കണമെന്ന് സ്‌കൂളുകള്‍ക്ക് ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി 7,406 പരീക്ഷ കേന്ദ്രങ്ങളിലായാണ് പത്താം ക്ലാസ് പൊതു പരീക്ഷ നടത്തുന്നത്. 6,720 പരീക്ഷ കേന്ദ്രങ്ങളിലായാണ് പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷ നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →