മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ഏപ്രിൽ 29ന്

ആലപ്പുഴ : മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് വാഹനീയം -2022 ഏപ്രിൽ 29 നടക്കും. ആലപ്പുഴ ടൗൺ ഹാളിൽ രാവിലെ 10ന് ഗതാഗത മന്ത്രി ആന്റണി രാജു പരിപാടി ഉദ്ഘാടനം ചെയ്യും. ഫിഷറീസ്- സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കൃഷി മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും.

മോട്ടോർ വാഹന വകുപ്പിനു കീഴിലുള്ള ഓഫീസുകളിലെ ഫയൽ തീർപ്പാക്കൽ ലക്ഷ്യമിട്ടാണ് അദാലത്ത് നടത്തുന്നത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ്, നികുതി സംബന്ധമായ വിഷയങ്ങൾ, ദീർഘകാലമായി തീർപ്പാകാത്ത ഫയലുകൾ, ചെക്ക് റിപ്പോർട്ടുകൾ, ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആർ.സി ക്യാൻസലേഷൻ എന്നിവയെല്ലാം പരിഗണിക്കും.

ഉടമകൾ കൈപ്പറ്റാതെ ഓഫീസിൽ മടങ്ങി വന്നിട്ടുള്ള ആർ.സി.ബുക്ക്, ലൈസൻസ് എന്നിവ വിലാസം തെളിയിക്കുന്ന രേഖകളുമായി നേരിട്ടെത്തി കൈപ്പറ്റാം. ഓൺലൈൻ സേവനങ്ങൾക്കായി അദാലത്ത് വേദിയിൽ ഇ- സേവാ കേന്ദ്രവും പ്രവർത്തിക്കും.

ചടങ്ങിൽ എം.പി. മാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മുഖ്യാതിഥികളാകും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ആമുഖ പ്രഭാഷണം നടത്തും. എം.എൽ.എ.മാരായ എച്ച്. സലാം, രമേശ് ചെന്നിത്തല, യു. പ്രതിഭ, തോമസ് കെ. തോമസ്, എം.എസ്. അരുൺ കുമാർ, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, നഗരസഭാംഗം കവിത, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, സെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ കെ. മനോജ് കുമാർ എന്നിവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →