തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ശമ്പളം തിരിച്ച് നൽകാനാകില്ലെന്ന് കാണിച്ച് പ്രൈവ് വാട്ടർഹൗസ് കൂപ്പേഴ്‌സ് കെ.എസ്.ഐ.ടി.ഐ.എല്ലിന് (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡ്) മറുപടി നൽകി. 19 ലക്ഷം രൂപയാണ് ശമ്പള ഇനത്തിൽ നൽകിയത്. സ്‌പേസ് പാർക്കിൽ സ്വപ്‌ന സുരേഷിനെ നിയമിച്ചതിന് തുടർന്ന് നൽകിയ ശമ്പളം തിരിച്ച് പിടിക്കാനുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഇത്.
സ്വർണക്കടത്ത് കേസിൽ സ്വപ്‌ന പ്രതിയായതോടെയാണ് ഇവരെ പിരിച്ച് വിടാനും ശമ്പള ഇനത്തിൽ നൽകിയ തുകയും തിരിച്ച്പിടിക്കാനും തീരുമാനിച്ചത്. എന്നാൽ ശമ്പള ഇനത്തിൽ നൽകിയ തുക തിരിച്ച് നൽകാൻ കഴിയില്ലെന്നാണ് ഇപ്പോൾ കമ്പനി അറിയിക്കുന്നത്. ശമ്പളം നൽകിയ തുക തിരിച്ച് വേണം എന്നാണ് കത്തിലൂടെ കെ.എസ്.ഐ.ടി.ഐ.എൽ ആവശ്യപ്പെട്ടത്. ഇത് തിരിച്ച് നൽകാനാകില്ലെന്ന് അറിയച്ചതോടെ നിയമോപദേശവും തേടിയിരിക്കുകയാണ് കെ.എസ്.ഐ.ടി.ഐ.എൽ. അതോടൊപ്പം തന്നെ കെ-ഫോൺ പദ്ധതിയുടെ ഭാഗമായി പി.ഡബ്ല്യു.സിക്ക് നൽകാനുള്ള ഒരു കോടിയോളം രൂപ നൽകേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം

