റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

300 യൂണിറ്റ് സൗജന്യ വൈദ്യുതിയുമായി പഞ്ചാബ് എഎപി സര്‍ക്കാര്‍

April 16, 2022 - 3:16 pm

ചണ്ഡീഗഢ്: ജൂലായ് ഒന്ന് മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് പഞ്ചാബ് എഎപി സര്‍ക്കാര്‍. അധികാരമേറ്റ് ഒരു മാസം തികയുന്ന വേളയിലാണ് ഡല്‍ഹി മോഡല്‍ സൗജന്യങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരു മാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാം. ജൂലൈ ഒന്ന് മുതല്‍ സൗജന്യം ലഭിക്കമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഏത് രീതിയിലാകും ഇത് നടപ്പാക്കുക എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ശനിയാഴ്ച വിശദീകരിച്ചേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *