റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ; 2022 മാര്‍ച്ച്‌ 31നവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്‌ഇബിക്ക്‌ 600 കോടി രൂപ സാമ്പത്തിക ലാഭം ഉണ്ടായി. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി തുടര്‍ച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന കെ.എസ്‌.ഇ ബിയെ ലാഭത്തിലെത്തിച്ചത്‌ പ്രൊഫഷണല്‍ മികവും സാങ്കേതിക മേന്മയുമാണ്‌ ലാഭത്തിലെത്തിച്ചത്‌.

ചുമതലയേറ്റ്‌ ഒരു വര്‍ഷത്തിനിടെ ജീവനക്കാരുടെ സംഘടനകളുമായി നിരന്തരം സംഘര്‍ഷവും വിവാദവും സൃഷ്ടിച്ചതായി ആരോപിക്കപ്പെട്ട വൈദ്യുതി മന്ത്രി കെ.കൃഷ്‌ണന്‍കുട്ടിക്കും കെ.എസ്‌ഇബി ചെയര്‍മാന്‍ ഡോ.ബി.അശോകിനും അഭിമാനിക്കാവുന്ന നേട്ടമാണിത്‌.

സംഭരണികളിലെ ജലം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും ജലവൈദ്യുത ഉല്‍പ്പാദനം ആസൂത്രിതമാക്കാനും മിച്ചമുളള വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ സറണ്ടര്‍ ചെയ്‌ത്‌ വരുമാനമുണ്ടാക്കാനും കേന്ദ്രത്തില്‍ നിന്ന്‌ 800 കോടിയുടെ ഗ്രാന്റ്‌ നേടിയെടുക്കാനും കഴിഞ്ഞതാണ്‌ കെ.എസ്‌ഇബിയെ നേട്ടത്തിലെത്തിച്ചതെന്ന്‌ ചെയര്‍മാന്‍ ബി.അശോക്‌ പറഞ്ഞു.

സാധാരണ മഴക്കാലത്ത്‌ 700 കോടി യൂണിറ്റ്‌ വൈദ്യുതിക്കുളള വെളളമാണ്‌ സംഭരിക്കാനാവുക എന്നാല്‍ ഇക്കുറി അത്‌ 900 യൂണിറ്റ്‌ വരെയുണ്ടാക്കാനുളള സംഭരണമാക്കി മാറ്റാനായി .ഇങ്ങനെ ഉദ്‌പ്പാദിപ്പിച്ച വിലകുറഞ്ഞ വൈദ്യുതി രാജ്യത്ത്‌ കല്‍ക്കരി ക്ഷാമുണ്ടായ കാലയളവില്‍ വന്‍വിലക്ക്‌ വിറ്റും കേന്ദ്രഗ്രിഡില്‍ നിന്ന്‌ വില കുറഞ്ഞ വൈദ്യുതി വാങ്ങിയും ആയിരം കോടി രൂപ വരെ നേടാനായി വിതരണ നഷ്ടം കുറച്ചതും ശരിയായ കുടിശിക പിരിവും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയതായും അശോക്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *