റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ മുനിലസിപ്പാലിറ്റി /പഞ്ചായത്ത്‌ ചട്ടങ്ങള്‍ പ്രകാരം ആറുമാസത്തിനകം ലൈസന്‍സ്‌ എടക്കണമെന്ന്‌ 2021 ജൂലായ്‌ 14ന്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പക്ഷെ സംസ്ഥാനത്ത ഒരിടത്തും ഉത്തരവ്‌ നടപ്പിലായില്ല. ലൈസന്‍സ്‌ ലഭിക്കാന്‍ പേവിഷബാധ,പ്രതിരോധ കുത്തിവയ്‌പ്‌ നല്‍കിയാതായി വെറ്റിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ വേണം.

ലൈസന്‍സ്‌ ഏര്‍പ്പെടുത്തുന്നതോടെ വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായി വളര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കഴിയും. കൂടാതെ നിയമ പരിരക്ഷ നല്‍കാനും പരിഹാരം കണ്ടെത്താനും കഴിയും. പേവിഷ നിയന്ത്രണം, വന്ധ്യംകരണം, തുടങ്ങിയവ ഫലപ്രദമയി നടപ്പാക്കാനും കഴിയും . നടപ്പുവര്‍ഷം തന്നെ ലൈസന്‍സിംഗ്‌ ആരംഭിക്കുമെന്നും. ഇതിന്‌ മുന്നോടിയായി വെറ്റിനറി ഡോക്ടര്‍മാരുടെ യോഗം വിളിക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *