അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ജീവനക്കാരുടെ കലാപരിപാടികൾ, പൊക്കൻ നാടകം ഏഴിന്

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന്റെ അരങ്ങിൽ ഏപ്രിൽ ഏഴ് വൈകീട്ട് ആറിന് സംസ്ഥാന സർക്കാർ ജീവനക്കാർ ഒപ്പന, തിരുവാതിര, ഗാനമേള എന്നിവയൊരുക്കും. തുടർന്ന് ചെറുകുന്ന് ജനകീയ കലാസമിതി അവതരിപ്പിക്കുന്ന നാടകം ‘പൊക്കൻ’ അരങ്ങേറും.

ആരോഗ്യ വകുപ്പിന്റെ സൂംബ ഡാൻസ് ഏഴിന്

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന്റെ അരങ്ങിൽ ഏപ്രിൽ ഏഴ് വൈകീട്ട് 5.30ന് അഞ്ചരക്കണ്ടി കുടുംബരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ സൂംബ ഡാൻസ് അവതരിപ്പിക്കുന്നു. ആരോഗ്യവകുപ്പിന്റെ സ്റ്റാളിൽ രാവിലെ 11 മണിക്ക് ലോകാരോഗ്യ ദിന തൽസമയ ക്വിസ് മത്സരവും ഉണ്ടായിരിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *