കോഴിക്കോട്: കൊടിയത്തൂര്‍ ലക്ഷംവീട് കോളനികളുടെ നവീകരണത്തിന് തുടക്കം

– മാതൃകാപരമായ പ്രവര്‍ത്തനമെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട്: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനികളുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് കലക്ടര്‍ പറഞ്ഞു.

പതിനാലാം വാര്‍ഡിലെ ആലുങ്ങല്‍ തടായി, രണ്ടാം വാര്‍ഡിലെ കാരക്കുറ്റി കോളനികളാണ് ആധുനിക രീതിയില്‍ നവീകരിക്കുന്നത്. കാരക്കുറ്റിയില്‍ 10 വീടുകളും ആലുങ്ങലില്‍ 20-ഓളം വീടുകളും നവീകരിക്കുന്നുണ്ട്. ഇതില്‍ 10 എണ്ണം പൂര്‍ണ്ണമായും പൊളിച്ചുമാറ്റി നിര്‍മിക്കുകയാണ്. രണ്ട് കോളനികളിലുമായി മറ്റുവീടുകളിലെ പ്ലാസ്റ്ററിംഗ്, റിപ്പയറിംഗ്, കോളനിയില്‍ ഇന്റര്‍ലോക്ക് കട്ട പാകല്‍, സൗന്ദര്യവത്കരണം, ഗേറ്റ് സ്ഥാപിക്കല്‍, തുടങ്ങിയ പ്രവൃത്തികളുമാണ് നടക്കുന്നത്. പഞ്ചായത്ത് ഫണ്ടിന് പുറമെ പൊതുജനങ്ങളില്‍നിന്ന് സമാഹരിക്കുന്ന ഫണ്ടും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷയായി. ഇരുവഴിഞ്ഞിപുഴ ശുചീകരണത്തിന് നേതൃത്വം നല്‍കിയ വിവിധ സംഘടനകള്‍ക്ക് ജില്ലാ കലക്ടര്‍ ഉപഹാരം നല്‍കി. അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികള്‍ക്ക് ജനപ്രതിനിധികള്‍ ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.പി. ജമീല, ജില്ലാ പഞ്ചായത്തംഗം നാസര്‍ എസ്റ്റേറ്റ്മുക്ക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കല്‍, സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ ദിവ്യ ഷിബു, എം.ടി. റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.ജി സീനത്ത്, ഫസല്‍ കൊടിയത്തൂര്‍, ടി.കെ അബൂബക്കര്‍, ഷിഹാബ് മാട്ടുമുറി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →