റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവരാവകാശ കമ്മീഷന്റെ വിധി ഹൈക്കോടതി റദ്ദാക്കി

March 27, 2022 - 9:20 am

കൊച്ചി: വിവരാവകാശ നിയമ പ്രകാരമുളള അപ്പീലില്‍ അപേക്ഷകയെ കേള്‍ക്കാതെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വിധി പറഞ്ഞത്‌ ഹൈക്കോടതി റദ്ദാക്കി. അപേക്ഷകയെ കേട്ടശേഷം അപ്പീലില്‍ ഉത്തരവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാലക്കാട്‌ സ്വദേശിനി ശ്യമളകുമാരി നല്‍കിയ ഹര്‍ജിയിലാണ്‌ ജസറ്റീസ്‌ സതീഷ്‌ നൈനാന്റെ ഉത്തരവ്‌.

2016ലെ പ്ലസ്‌ടു പരീക്ഷയില്‍പാലക്കാട്‌ ജിഎംഎംജിഎ്‌ച്ചഎസ്‌എസില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങിയ വിദ്യാര്‍ത്ഥിയുടെ പേരും ഗ്രേസ്‌ മാര്‍ക്ക്‌ ഒഴിവാക്കി എത്രമാര്‍ക്ക് കിട്ടിയെന്ന വിവരവും തേടി ഹര്‍ജിക്കാരി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ 1200 ല്‍ 1193 മാര്‍ക്കു നേടിയ കുട്ടിയാണ്‌ ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയതെന്നല്ലാതെ ഹര്‍ജിക്കാരി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയില്ല.

അതിനെതിരെ ശ്യാമളകുമാരി നല്‍കിയ അപ്പീല്‍ പരിഗണിച്ച ഉത്തരങ്ങള്‍ നല്‍കാതിരുന്നത്‌ മനപ്പൂര്‍മല്ലെന്ന വിലയിരുത്തി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തീര്‍പ്പാക്കിയതിനെതിരെയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ശരിയായ ഉത്തരം നല്‍കാത്ത ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടി സ്വീകരിക്കേണ്ടതില്ലെന്നും സിംഗില്‍ ബെഞ്ച്‌ വിലയിരുത്തി. അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *