റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഭ്യന്തര വിമാനടിക്കറ്റ് നിരക്കുകള്‍ ഉയരാന്‍ സാധ്യത

March 14, 2022 - 10:29 pm

ന്യൂഡല്‍ഹി: ഇന്ധന വില ഉയരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാനടിക്കറ്റ് നിരക്കുകള്‍ ഉയരാന്‍ സാധ്യത. അതേസമയം അന്തരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിക്കുമ്പോള്‍ വിദേശത്തേക്കുള്ള ടിക്കറ്റുകളുടെ നിരക്ക് കുറയുകയും ചെയ്‌തേക്കാം. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, ആഭ്യന്തര മേഖലയില്‍ കഴിഞ്ഞ രണ്ടോ നാലോ ആഴ്ചയ്ക്കിടെ വിമാന നിരക്ക് 15-30 ശതമാനം വര്‍ധിച്ചു. ഫെബ്രുവരി 25 നും മാര്‍ച്ച് മൂന്നിനു ഇടയില്‍ ഡല്‍ഹി-മുംബൈ യാത്രയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 5,119 രൂപ ആയതായി ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ഇക്സിഗോ അറിയിച്ചു. ഫെബ്രുവരി ഒന്നിനും ഏഴിനും ഇടയില്‍ ഇത് 4,055 രൂപയായിരുന്നു. ഇതിനേക്കാള്‍ 26 ശതമാനം കൂടുതലാണ് നിലവിലെ നിരക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *