ന്യൂഡല്‍ഹി: പി എഫ് പലിശനിരക്ക് എട്ടര ശതമാനത്തില്‍ നിന്ന് 8.1 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാന്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് ആറ് കോടി മാസ ശമ്പളക്കാര്‍ക്ക് തിരിച്ചടി നേരിട്ട തീരുമാനം. കഴിഞ്ഞ വര്‍ഷം എട്ടര ശതമാനം ആയിരുന്ന പലിശ നിരക്കില്‍ പോയന്റ് നാല് ശതമാനം കുറച്ചതോടെ കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലെത്തി. ഇപ്പോഴത്തെ മിനിമം പെന്‍ഷനായ ആയിരം രൂപ മൂവായിരം ആക്കണമെന്ന പാര്‍ലമെന്റ് സ്ഥിരം സമിതി ശുപാര്‍ശ ഇപിഎഫ് സമിതിക്ക് മുന്നില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ സമിതി തീരുമാനം എടുത്തിട്ടില്ല.
പി എഫ് പലിശനിരക്ക് 8.1 ശതമാനമാക്കി വെട്ടിക്കുറച്ചു
