Tag
ന്യൂസ് ഡെസ്ക്

കോവിഡിനെ തോല്‍പ്പിക്കാന്‍ പരമ്പരാഗത മരുന്നുമായി ചൈന

June 7, 2020 - 11:28 pm

കോവിഡിനെ തോല്‍പ്പിക്കാന്‍ ചൈന പരമ്പരാഗത മരുന്നുകളും ചികില്‍സാ സംവിധാനവും വ്യാപകമായി ഉപയോഗിക്കുന്നതായി വാര്‍ത്ത.
ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.

ബെയിജിങിലുള്ള ഓഫിസ് അധികൃതരാണ് ചികില്‍സ ഫലപ്രദമാണെന്നും അറിയിച്ചിരിക്കുന്നത്. ഇന്നലെ(06-06-20)യാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്കായി പങ്കുവച്ചത്.

92 ശതമാനം ചികില്‍സയും ഇപ്പോള്‍ ഈ വിധത്തിലാണ് നടക്കുന്നത്. ഇതിനായി പരമ്പരാഗത വൈദ്യന്‍മാരുടെ ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്.

കോവിഡ് പുതിയ കേസുകള്‍, ഗുരുതരമായ കേസുകള്‍ എന്നിങ്ങനെ തരം തിരിച്ചാണ് രാജ്യ വ്യാപകമായി ഈ ചികില്‍സ സംവിധാനം ഉപയോഗിക്കുന്നതെന്നും ചൈന പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *