റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ്: ഇത്തവണത്തെ ഇര കര്‍ണാടക ബാങ്ക്, തട്ടിയത് 285 കോടി

June 7, 2020 - 11:36 pm

ബംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് നാലു കമ്പനികള്‍ ചേര്‍ന്ന് 285 കോടി തട്ടിയെടുത്തതായി പരാതി. കര്‍ണാടക ബാങ്ക്തന്നെയാണ് ഇക്കാര്യം ആര്‍.ബി.ഐ.യെ അറിയിച്ചത്.ഇന്നലെ(06-06-20)യാണ് ആര്‍ബിഐ തട്ടിപ്പിന്റെ വിവരം പുറത്ത് വിട്ടത്.

സംസ്ഥാനത്തെ സ്വകാര്യ ബാങ്കായ കര്‍ണാടക ബാങ്കില്‍ നിന്ന് നാലു കമ്പനികള്‍ചേര്‍ന്ന് 285 കോടിയുടെ വായ്പ എടുത്തിരുന്നു. ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്, റിലിഗറേ ഫിന്‍വെസ്റ്റ്, ഫെഡേഴ്‌സ് ഇലക്ട്രിക് ആന്‍ഡ് എന്‍ജിനിയറിങ് ലിമിറ്റഡ്, ലീല്‍ ഇലക്ട്രിക്കല്‍സ് എന്നീ കമ്പനികല്‍ക്കെതിരെയാണ് ബാങ്ക് പരാതി നല്‍കിയിരിക്കുന്നത്. യാഥാക്രമം 180.13, 43.44, 41.30, 20.65 കോടി രൂപയാണ് ഇവര്‍ വായ്പയായി എടുത്തിട്ടുള്ളത്.

2009- 2014 കാലയളവില്‍ ഡി.എച്ച്.എഫ്.എല്‍. അടക്കം നാലു കമ്പനികള്‍ക്ക് നല്‍കിയ വായ്പയാണ് ഇപ്പോള്‍ തിരിച്ചടവില്ലാതെ നില്‍ക്കുന്നത്.

ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് ക്രമവിരുദ്ധമായി ഫണ്ട് വകമാറ്റിയെന്നും കബളിപ്പിച്ചെന്നുമാണ് ആര്‍ബിഐയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *