റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്ന്മാസമായി വരുമാനമില്ല: രണ്ടരമാസമായ കുഞ്ഞിനെ 3000 രൂപയ്ക്ക് വിറ്റ് ദമ്പതികള്‍

June 7, 2020 - 11:16 pm

മിഡ്‌നാപൂര്‍ ( പശ്ചിമ ബംഗാള്‍) : ലോക്ക് ഡൗണില്‍ ഉണ്ടായിരുന്ന വീട്ടുജോലി നഷ്ടമായതിനെ തുടര്‍ന്ന് മൂന്ന് മാസമായി വരുമാനം നിലച്ച ദമ്പതികള്‍ രണ്ടരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അടുത്ത ബന്ധുക്കള്‍ക്ക് വിറ്റു. 3,000 രൂപയ്ക്കാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റത്.

വീട്ടുജോലിക്കാരിയായ താപസിയ്ക്കും ദിവസകൂലിക്കാരനായ ഭര്‍ത്താവ് ബപന്‍ ദാരയ്ക്കുമാണ് കുഞ്ഞിനെ വിറ്റത്. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ ഇന്നാ(07-06-20)ണ് സംഭവം.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടമായി. ഇതോടെ മൂന്നുമാസത്തോളമായി ദമ്പതികള്‍ക്ക് വരുമാനവും ലഭിക്കാതെയായി. ഒരു നേരത്തെ ആഹാരം പോലും നല്‍കാന്‍ കഴിയാതായതോടെ മകളെ വില്‍ക്കാന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. ഹവാരയിലുള്ള ബന്ധുവിനാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റത്.

കുഞ്ഞിന്റെ കരച്ചിലോ മറ്റ് അനക്കങ്ങളോ കേള്‍ക്കാതായതോടെ പരിഭ്രാന്തരായ അയല്‍ക്കാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദമ്പതികള്‍ കുഞ്ഞിനെ വിറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുവിന്റെ പക്കല്‍നിന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കുഞ്ഞിനെ വീണ്ടെടുത്തു.ആരോഗ്യനില പരിശോധിച്ച ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരിച്ചുനല്‍കിയേക്കും.

കുഞ്ഞ് ആശുപത്രിയില്‍ കഴിയുകയാണെന്നും ആരോഗ്യനില വീണ്ടെടുത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു ഭവനത്തില്‍ പ്രവേശിപ്പിക്കുമെന്നും ജില്ലാ ഡൈല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *