കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡനപ്പരാതി നല്‍കിയ കന്യാസ്‌ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്നാരോപിച്ച് സിസ്റ്റര്‍ അമല,സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.
പീഡനപ്പരാതി ഉന്നയിച്ച കന്യാസ്‌ത്രീയുടെ ചിത്രവും വിവരങ്ങളും ഇവര്‍ മൂന്നുമാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ഇ-മെയില്‍ ചെയ്‌തതുമായി ബന്ധപ്പെട്ടണ് കുറവിലങ്ങാട് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്.ഇ-മെയില്‍ സന്ദേശത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ചിത്രമുണ്ടായിരുന്നെങ്കിലും ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഇക്കാര്യങ്ങളും ഇ-മെയില്‍ സന്ദേശം രണ്ടുവ്യക്തികള്‍ തമ്മിലുളള സ്വകാര്യ ആശയവിനിമയമാണെന്നുളളതും കണക്കിലെടുത്ത് കേസ് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തിയാണ് തുടര്‍ നടപടികള്‍ റദ്ദാക്കിയത്.

