റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വലിച്ചെറിഞ്ഞ് അനാദരം കാട്ടി. സ്‌ട്രെച്ചറില്‍നിന്ന് കുഴിയിലേക്ക് മൃതദേഹം എറിയുകയായിരുന്നു. ചെന്നൈയില്‍നിന്ന് പുതുച്ചേരിയിലെ ബന്ധുവീട്ടില്‍ എത്തിയ വ്യക്തിയാണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റിവ് ആയി. ആശുപത്രി ആംബുലന്‍സിലാണ് മൃതദേഹം എത്തിച്ചത്. സ്‌ട്രെച്ചറില്‍നിന്ന് മൃതദേഹം കുഴിയിലേക്ക് എടുത്തിടുകയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ജീവനക്കാര്‍ക്കുണ്ടായ പരിചയക്കുറവാണ് വീഴ്ചയ്ക്ക് കാരണമെന്നും ആരോഗ്യവകുപ്പ് കുറിപ്പില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *