റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യന്‍ റൂബിളിന്റെ വിനിമയമൂല്യം 30% ഇടിഞ്ഞു

March 1, 2022 - 10:19 am

രാജ്യാന്തര ഉപരോധങ്ങളേത്തുടര്‍ന്ന്, ഡോളറുമായുള്ള റഷ്യന്‍ റൂബിളിന്റെ വിനിമയമൂല്യം 30% ഇടിഞ്ഞു. പ്രതിസന്ധി മറികടക്കാനുള്ള വിവിധ നടപടികള്‍ റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്‌ കൈക്കൊണ്ടുവരുന്നു. യുക്രൈനുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്നതു ചൈനയാണ്. സ്വിഫ്റ്റ് രാജ്യാന്തര ബാങ്കിങ് വിനിമയസംവിധാനത്തില്‍ റഷ്യന്‍ ബാങ്കുകളെ വിലക്കുന്ന നടപടിയില്‍ പങ്കാളികളാകുമെന്നു ജപ്പാനും ദക്ഷിണകൊറിയയും വ്യക്തമാക്കി. റഷ്യയിലേക്ക് സെമി കണ്ടക്ടറുകള്‍ കയറ്റിയയ്ക്കുന്ന ദക്ഷിണകൊറിയ, മറ്റ് ചില തന്ത്രപ്രധാന ഉത്പന്നങ്ങളുടെയും കയറ്റുമതി തടയുമെന്ന് അറിയിച്ചു. അമേരിക്കയും യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് റഷ്യക്കെതിരേ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന നിലപാടിലാണു ബ്രിട്ടന്‍. റഷ്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപകരായ ബ്രിട്ടീഷ് എണ്ണക്കമ്പനി ബി.പിയാകട്ടെ റഷ്യയുടെ ഔദ്യോഗിക എണ്ണക്കമ്പനിയായ റോണ്‍സെഫ്റ്റിലെ 2500 കോടി ഡോളറിന്റെ ഓഹരി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *