നിലമ്പൂർ: പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഇരയുടെ വിവരങ്ങൾ വെളിപെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീധരൻ ഉണ്ണിയെ (ശ്രീധരൻ ഇളമന -40) ആണ് വഴിക്കടവ് സബ് ഇൻസ്പെക്ടർ ഒ.കെ. വേണു അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്.



