റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോസ്‌കോ: യുക്രൈന്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ നിലപാടിനെ പ്രശംസിച്ച് റഷ്യ. സ്വതന്ത്രവും സന്തുലിതവുമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധത്തിന്റെ പ്രതിഫലനമാണെന്നും യു.എന്‍. രക്ഷാകൗണ്‍സിലിലെ റഷ്യന്‍ ഉപമേധാവി റൊമാന്‍ ബാബുഷ്‌കിന്‍ പറഞ്ഞു. റഷ്യയുമായി അടുത്ത ബന്ധവും ശക്തമായ സൈനികസഖ്യവുമാണ് ഇന്ത്യക്കുള്ളത്. ചേരിചേരാനയത്തില്‍ വിശ്വസിക്കുന്ന ഇന്ത്യ യുക്രൈന്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ഏറ്റവും നല്ല വഴി നയതന്ത്ര ചര്‍ച്ചയാണെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയില്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ സന്തുലിതവും തത്വാധിഷ്ഠിതവും സ്വതന്ത്രവുമായ നിലപാടിനെ സ്വാഗതം ചെയ്യുന്നു”വെന്ന് ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസി പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *