റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക്: റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതോടെ ശീതയുദ്ധത്തിനു സമാനമായ സഹചര്യമുണ്ടാകുമോ എന്ന ആശങ്കയില്‍ ലോകം. റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ബ്രിട്ടനും റഷ്യക്കെതിരേ കടുത്ത നിലപാടാണു സ്വീകരിക്കുന്നത്. നാറ്റോയിലെ അംഗരാജ്യങ്ങള്‍ തിരിച്ചടിക്കു തയാറെടുത്തു കഴിഞ്ഞു. അതേ സമയം, റഷ്യയെ പിന്തുണയ്ക്കുന്ന നിരവധി രാജ്യങ്ങളുമുണ്ട്. ചൈന റഷ്യയ്ക്കു തുറന്ന പിന്തുണയാണു നല്‍കുന്നത്. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ബള്‍ഗേറിയ, എസ്തോണിയ, ലാത്വിയ, ലിത്വാനിയ, റൊമേനിയ, സ്ലൊവാക്യ, സ്ലൊവേനിയ എന്നീ രാജ്യങ്ങളെ 2004 ല്‍ അമേരിക്ക നാറ്റോ സഖ്യത്തില്‍ അംഗങ്ങളാക്കിയിരുന്നു. നാറ്റോയിലെ 30 രാജ്യങ്ങളില്‍ പത്തെണ്ണം റഷ്യയോട് അടുത്തുകിടക്കുന്നവയാണ്. ഇവയില്‍നിന്നു റഷ്യ കനത്ത വെല്ലുവിളി നേരിടും.യുക്രൈന്‍ സാഹചര്യം നേരിടാന്‍ 9,000 സൈനികരെയാണു യു.എസും നാറ്റോയും തയാറാക്കിനിര്‍ത്തിയിരിക്കുന്നത്. ഇതില്‍ 5,000 െസെനികര്‍ റഷ്യയുടെ അയല്‍രാജ്യമായ പോളണ്ടിലാണുള്ളത്. ബാക്കിയുള്ളവര്‍ റൊമാനിയ, ബള്‍ഗേറിയ എന്നിവിടങ്ങളിലും. നാറ്റോ രാജ്യങ്ങളില്‍നിന്ന് ആധുനിക ആയുധങ്ങളും യുദ്ധവിമാനങ്ങളും യുക്രൈനിലേക്ക് എത്തുന്നുണ്ട്.

അതേസമയം, നാറ്റോയിലെ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയെപ്പോലെ അക്രമാസക്തനിലപാടല്ല സ്വീകരിക്കുന്നത്. സമാധാനപരമായ പരിഹാരത്തിനായി ജര്‍മനിയും ഫ്രാന്‍സും ശ്രമം തുടരുകയാണ്. സമീപകാലത്തു പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും റഷ്യയോടുള്ള ആശ്രിതത്വം കൂടിയിട്ടുണ്ട്. റഷ്യയില്‍നിന്നും ജര്‍മനിയിലേക്കുള്ള നോഡ് ഗ്യാസെപെപ്പ് ലൈന്‍ പദ്ധതിയാണു പ്രധാനവെല്ലുവിളി. ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതി അനിവാര്യമാണെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട്. നാറ്റോയിലെ യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രൈനെ പൂര്‍ണമായി പിന്തുണച്ചാല്‍ റഷ്യ പദ്ധതി റദ്ദാക്കിയേക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *