ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടു ദശകങ്ങളായി റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈന, യുക്രൈന്‍ വിഷയത്തിലും റഷ്യക്കു ശക്തമായ പിന്തുണയാണു നല്‍കുന്നത്. നാറ്റോ യുക്രൈനില്‍ ഏകപക്ഷീയനിലപാടാണു സ്വീകരിക്കുന്നതെന്നും ചൈന കുറ്റപ്പെടുത്തി. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അര്‍മേനിയ, കസാഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ബലാറസ് എന്നീ രാജ്യങ്ങളും റഷ്യയെ പിന്തുണയ്ക്കുന്നു. റഷ്യയും ഈ രാജ്യങ്ങളും ചേര്‍ന്ന് കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗെനെസേഷന്‍ (സി.എസ്.ടി.ഒ.) സഖ്യത്തില്‍ ഒപ്പിട്ടിരുന്നു. ഇറാനും റഷ്യക്കൊപ്പമാണ്.
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

