റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : ജന്മഭൂമി മുന്‍ പത്രാധിപരായ ഹരി എസ്‌ കര്‍ത്തയെ പേഴ്‌സണല്‍ സറ്റാഫായി നിയമിച്ചത്‌ തന്റെ തീരുമാനമാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലയിയേണ്ടതില്ലെന്നും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍. ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്‌ ഗവര്‍ണറുടെ പ്രതികരണം.

മാന്ത്രിമാരുടെ പേഴസണല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്നതിനെതിരെയും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു. . രണ്ടുവര്‍ഷത്തിനുശേഷം ഇത്തരക്കാര്‍ക്ക്‌ പെന്‍ഷന്‍ നല്‍കുന്ന നടപടി നിയമ വിരുദ്ധമാണ്‌. പേഴ്‌സണല്‍ സറ്റാഫ്‌ പദവിയില്‍ നിന്ന്‌ രാജി വെച്ച്‌ ഇവരെല്ലാം വീണ്ടും പാര്‍ട്ടിയിലേക്ക്‌ തിരികെയെത്തി പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം പാര്‍ട്ടി കേഡറുകളെ വളര്‍ത്തുന്നതിനോട്‌ യോജിക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനത്തെ പേഴ്‌സണല്‍ സ്‌റ്റാഫ് നിയമനരീതിയെക്കുറിച്ച്‌ അടുത്തകാലത്താണ്‌ അറിഞ്ഞത്‌. രണ്ടുവര്‍ഷത്തിനുശേഷം പെന്‍ഷന്‍ നല്‍കുന്ന ഇത്തരം പേഴ്‌സണല്‍ സ്റ്റാഫ്‌ നിയമനം നാണംകെട്ട ഏര്‍പ്പാടാണ്‌ .പാര്‍ട്ടിക്കാര്‍ക്ക്‌ പെന്‍ഷന്‍ കൊടുക്കേണ്ടത്‌ സര്‍ക്കാര്‍ ചെലവിലല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്‌റ്റാഫായി ഹരിഎസ്‌ കര്‍ത്തയുടെ നിയമനത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അതൃപ്‌തി അറിയച്ചിരുന്നു. ഗവര്‍ണറുടെ താല്‍പര്യം കൊണ്ടുമാത്രമാണ്‌ നിയമനം നടത്തിയതന്നും മുഖ്യമന്ത്രിയുടെ വിയോജനത്തോടെയാണ്‌ ഉത്തരവിറങ്ങിയതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഇതിനുപിന്നാലെയാണ്‌ മന്ത്രിമാരുടെ പേഴസണല്‍ സ്റ്റാഫി്‌ നിയമനത്തിനെതിരെ ഗവര്‍ണര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *