റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോസ്‌കോ: ഏതുനിമിഷവും ആക്രമണം നടത്തിയേക്കാമെന്ന ആശങ്കകള്‍ക്കിടെ യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് ചില സേനാവിഭാഗങ്ങളുടെ പിന്മാറ്റം സ്ഥിരീകരിച്ച് റഷ്യ.മുന്‍നിശ്ചയിച്ചപോലെ സൈനികാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ചില സേനാവിഭാഗങ്ങള്‍ മടങ്ങുമെന്നും എന്നാല്‍ പ്രധാന സേനാ പരിശീലനം തുടരുമെന്നും റഷ്യ അറിയിച്ചിരിക്കുന്നത്. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സേനാവിന്യാസത്തില്‍ ഉള്‍പ്പെടെ യു.എസും നാറ്റോ സഖ്യവുമായും അടക്കം ചര്‍ച്ചയ്ക്കു സന്നദ്ധമാണെന്നും പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍ വ്യക്തമാക്കി. തന്നെ സന്ദര്‍ശിച്ച ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണു പുടിന്‍ നിലപാടു വ്യക്തമാക്കിയത്.യുക്രൈന്റെ നാറ്റോ അംഗത്വ പ്രശ്നത്തിലുയരുന്ന ചോദ്യങ്ങള്‍ക്കു മറുപടിവേണമെന്നും പുടിന്‍ പറഞ്ഞു. ചര്‍ച്ചയിലൂടെയുള്ള പ്രശ്നപരിഹാരത്തിനു നാറ്റോയ്ക്കും യൂറോപ്പിനും ഏകമനസാണെന്നു ഒലാഫ് ഷോള്‍സ് വ്യക്തമാക്കി.

യുക്രൈന്‍ അതിര്‍ത്തിയോടു തൊട്ടടുത്തുള്ള തെക്കന്‍, പടിഞ്ഞാറന്‍ െസെനിക ജില്ലകളിലുള്ള െസെനികസംഘം തങ്ങളുടെ ആസ്ഥാനത്തേക്കു മടക്കയാത്ര ആരംഭിച്ചെന്നു െസെനികവിന്യാസത്തില്‍ റഷ്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ എവിടെയാണ് ഇവയുടെ സ്ഥിരം ആസ്ഥാനമെന്നോ എത്രപേരാണ് മടങ്ങുന്നതെന്നോ എവിടെയാണ് ഇവര്‍ പരിശീലനം നടത്തുന്നതെന്നോ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 1,30,000 സെനികരെ റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതോടെയാണ് യുക്രൈനിലേക്ക് ഏതുനിമിഷവും അധിനിവേശം ഉണ്ടായേക്കാം എന്ന മുന്നറിപ്പ് യു.എസ്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയത്. യുക്രൈന്‍ അതിര്‍ത്തിക്കു സമീപം വന്‍തോതിലുള്ള സൈനികവിന്യാസം നടക്കുന്നതായുള്ള പുതിയ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് റഷ്യ മടക്കം സ്ഥിരീകരിക്കുന്നതും. എത്ര യൂണിറ്റുകള്‍ മടങ്ങുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലെങ്കിലും പിന്മാറ്റം സംബന്ധിച്ച ആദ്യ റഷ്യന്‍ പ്രസ്താവനയാണിത് എന്നതുതന്നെ സംഘര്‍ഷ സാഹചര്യത്തില്‍ അയവുണ്ടായേക്കുമെന്ന പ്രതീക്ഷ നല്‍കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *