ജലന്ധര്‍: വായ്പയും അഴിമതിയും മയക്കുമരുന്നുമില്ലാത്ത പുതിയ പഞ്ചാബിനു വേണ്ടിയാകും സംസ്ഥാനത്തു ഭരണം കിട്ടിയാല്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.ജലന്ധറില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം പഞ്ചാബിലെത്തിയപ്പോള്‍ വഴിതടയലും സുരക്ഷാവീഴ്ചയും ഉണ്ടായതിനു ശേഷം ആദ്യമായാണു പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്.റാലിക്കു ശേഷം ത്രിപുരമാലിനീ ദേവി ശക്തിപീഠത്തില്‍ പ്രാര്‍ഥിക്കാന്‍ ആഗ്രഹം അറിയിച്ചെങ്കിലും അതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്നാണു സര്‍ക്കാരും പോലീസും അറിയിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതാണു പഞ്ചാബിന്റെ അവസ്ഥ. എന്തായാലും, െവെകാതെ ശക്തിപീഠത്തില്‍ പ്രാര്‍ഥന നടത്തും.പഞ്ചാബിലെ ഇപ്പോഴത്തെ സര്‍ക്കാരിനെ ഡല്‍ഹിയില്‍നിന്ന് ഒരു കുടുംബം റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെതന്നെ.
സംസ്ഥാന ഭരണത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ അതിരുവിട്ടപ്പോഴാണ് അമരീന്ദര്‍ സിങ്ങിനു പാര്‍ട്ടി വിടേണ്ടിവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അമരീന്ദര്‍ സിങ്ങും വേദിയിലുണ്ടായിരുന്നു.

