റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം ക്രസന്റ് നഗറിലെ കുടുംബങ്ങള്‍ക്ക്‌ കുടിവെളളമെത്തി

February 15, 2022 - 8:38 am

കൊല്ലും : കൊല്ലം പളളിമുക്ക്‌ മണക്കാട്‌ പണിക്കര്‍കുളം ക്രസന്റ്‌ നഗറിലെ 30 കുടുംബങ്ങള്‍ക്ക്‌ കുടിവെളളമെത്തിച്ച വാട്ടര്‍ അതോരിറ്റി. കുടിവെളളമില്ലാതെ ക്രസന്റ് നഗറിലെ കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നത്‌. നേരത്തെ വാര്‍ത്തയായിരുന്നു. ഇവിടത്തെ ടാപ്പുകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വെളളം നിലക്കുന്നതായിരുന്നു പതിവ്‌. നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും നടപടി ഉണ്ടായില്ല.

റോഡ്‌ മുറിച്ച്‌ കടക്കുന്ന പൈപ്പിനുളളിലായിരുന്നു തടസം. പ്രതിഷേധം രൂക്ഷമാവുകയും മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും ചെയ്‌തതോടെ വാട്ടര്‍ അതോരിറ്റി അധികൃതര്‍ റോഡ്‌ മുറിച്ച്‌ പൈപ്പിലെ തടസം നീക്കുകയായിരുന്നു. പൈപ്പില്‍ നിന്നുളള കുടിവെളളം മുടങ്ങിയതോടെ അധികൃതര്‍ ടാങ്കര്‍ ലോറികളില്‍ വെളളം എത്തിച്ചുനല്‍കിയിരുന്നു. എന്നാല്‍ ക്രസന്റ് നഗറിെലെ പലവഴികലും ഇടുങ്ങിയതായതിനാല്‍ ടാങ്കര്‍ ലോറി എല്ലാ വീടുകളിലും എത്തുമായിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *