റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി. എൻ. പണിക്കരുടെ പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും

December 22, 2021 - 2:17 pm

പൂജപ്പുരയിലെ പി. എൻ. പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡിസംബർ 23ന് അനാവരണം ചെയ്യും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനത്തിലെത്തുന്ന രാഷ്ട്രപതി രാവിലെ 11.30ന് പ്രതിമാനാവരണം നിർവഹിക്കും. തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മേയർ ആര്യാ രാജേന്ദ്രൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പ്രൊഫ. പി. ജെ. കുര്യൻ, പന്ന്യൻ രവീന്ദ്രൻ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനും സി. ഇ. ഒയുമായ എൻ. ബാലഗോപാൽ എന്നിവർ പങ്കെടുക്കും. പ്രതിമ നിർമിച്ച കെ. എസ്. സിദ്ധന് മുഖ്യമന്ത്രി പുരസ്‌കാരം നൽകും. തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രൊഫ. പി. ജെ. കുര്യൻ, എൻ. ബാലഗോപാൽ, പന്ന്യൻ രവീന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *