ഇമ്രാനെ ഞെട്ടിച്ച ചുംബന കഥയുമായി നർഗീസ് ഫക്രി

സീരിയല്‍ കിസ്സര്‍ എന്നറിയപെടുന്ന ഇമ്രാന്‍ ഹഷ്മിയെ ഞെട്ടിച്ച ചുംബന കഥ പറയുകയാണ് നടി നര്‍ഗീസ് ഫക്രി. ഇരുവരും ഒന്നിച്ചുള്ള അസര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ചാണ് നടി പറയുന്നത്.

ചിത്രത്തിലെ ബോല്‍ ദോ ന സര എന്ന പാട്ടിന്റെ ചിത്രീകരണത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ
അഞ്ച് തവണ താന്‍ ഇമ്രാനെ ചുംബിക്കുന്നുണ്ടെന്നും അതിന് കൂടുതല്‍ പ്രതിഫലം വാങ്ങുന്നതിനെക്കുറിച്ച്‌ വരെ താന്‍ ചിന്തിച്ചുവെന്നുമാണ് നര്‍ഗീസ് പറയുന്നു.

ഞാന്‍ അവനെ അഞ്ചു തവണ ചുംബിക്കണമായിരുന്നു. ഇതെന്റെ കരാറിൽ പറയാത്തതാണല്ലോ എന്ന് ഞാന്‍ ചിന്തിച്ചു. അത് കൊണ്ട് തന്നെ അതിന് കൂടുതല്‍ പ്രതിഫലം വാങ്ങുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല എന്ന് ഇമ്രാൻ നുണ പറഞ്ഞെങ്കിലും അവനത് ആസ്വദിക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം. നര്‍ഗിസ് പറയുന്നു.

Share
അഭിപ്രായം എഴുതാം