തിരുവനന്തപുരം : ആരുടെയും സംവരണം അട്ടിമറിച്ചല്ല മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുളള 10 ശതമാനം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 10ശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ നിലവിലുളള സംവരണം ആര്‍ക്കും നഷ്ടമാവില്ലഎന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ സംവരണം മുന്‍ നിര്‍ത്തി വലിയ വിവാദത്തിനാണ് ചിലരുടെ ശ്രമം സംവരണത്തെ വൈകാരിക പ്രശ്‌നമാക്കി വളര്‍ത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുന്നവര്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്നും മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ കമ്മീഷന്‍ നടത്തുന്ന സാമൂഹിക-സാമ്പത്തിക സര്‍വേ ഉദ്‌ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
പട്ടിക ജാതി -വര്‍ഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജോലിയില്‍ സംവരണമുണ്ട്. ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ പേര്‍ക്കും കിട്ടും. ജാതി ഘടകങ്ങള്‍ മാത്രമേ സംവരണത്തിന് അടിസ്ഥാനമാകാവു എന്നാണ് ഒരു വാദം. സാമ്പത്തിക ഘടകം മാത്രമേ ആകാവൂ എന്നാണ് മറ്റൊരു വാദം.എന്നാല്‍ എല്ലാവര്‍ക്കും ജീവിത യോഗ്യമായ സാഹചര്യം ഉണ്ടാക്കുകയാണ് പ്രധാനമെന്ന് മുിഖ്യമന്ത്രി പറഞ്ഞു.

