അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയനാട്: സ്‌പോട്ട് അഡ്മിഷന്‍

November 19, 2021 - 6:05 pm

വയനാട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്‌നിക് കോളേജുകളിലേക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലേയ്ക്കും ഡിപ്ലോമ ഒന്നാം വര്‍ഷത്തിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്  എഞ്ചിനീയറിംഗ്, ഇലക്ട്രികല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.   അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കുന്നതാണ്. അഡ്മിഷന് താല്പര്യമുള്ളവര്‍ അതാതു ജില്ലകളിലെ മോഡല്‍ പോളിടെക്‌നിക് കോളേജുകളിലും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലും നേരിട്ട് ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റ്  സന്ദര്‍ശിക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *