വിതുര: രണ്ട് സുഹൃത്തുക്കൾക്കൊപ്പം പൊന്മുടി സന്ദർശിക്കാനെത്തിയ യുവാവ് വാമനപുരം നദിയിലെ വിതുര താവയ്ക്കൽ കടവിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ആഷിക്ക് മൻസിലിൽ കബീറിന്റെ മകൻ ആഷിക്ക് (20) ആണ് മരിച്ചത്.2021 നവംബർ 7ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.സന്ദർശകർക്ക് നിയന്ത്രണമുള്ളതിനാൽ കല്ലാർ ചെക്ക് പോസ്റ്റിൽവച്ച് വനപാലകർ യുവാക്കളെ മടക്കി അയച്ചു.തുടർന്നാണ് താവയ്ക്കലിൽ കുളിക്കാനെത്തിയത്.
കയത്തിൽപ്പെട്ട് മുങ്ങിത്താഴ്ന്ന ആഷിക്കിനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് വിതുര പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. ഫയർഫോഴ്സ് യുവാവിനെ കണ്ടെത്തി വിതുര ഗവ.താലൂക്്ക ആശുപതസ്റ്റിയിെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 2021 നവംബര്‍ 8ന് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.കബറടക്കം ഇന്ന് ഉച്ചയ്ക്ക് ചുള്ളിമാനൂർ ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ. കമ്പ്യൂട്ടർ പഠനത്തോടൊപ്പം സ്വകാര്യഹോട്ടലിലെ ഡെലിവറി ബോയി ആയും ആഷിക്ക് ജോലിനോക്കിയിരുന്നു. മാതാവ്: ഷീജ. സഹോദരി: അഫ്ന.

