കാസർകോട്: രാവണേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ശിലാ സ്ഥാപനം നടത്തി

കാസർകോട്: രാവണേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബിയില്‍ ഒരു കോടി രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വൈസ് പ്രസിഡണ്ട് കെ. സബീഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി. പുഷ്പ, വാര്‍ഡ് മെമ്പര്‍മാരായ പി. മിനി, എം.ബാലകൃഷ്ണന്‍, കെ.രാജേന്ദ്രന്‍ എ.തമ്പാന്‍,   പവിത്രന്‍, വി .ഗംഗാധരന്‍ പള്ളിക്കാപ്പില്‍, എസ്.എസ്.കെ. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. രവീന്ദ്രന്‍, കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.വി. ഭാസ്‌ക്കരന്‍, പ്രഥമാധ്യാപകന്‍ പി.പി. രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് കെ ശശി സ്വാഗതവും പ്രിന്‍സിപ്പല്‍ കെ.വി. വിശ്വംഭരന്‍ നന്ദിയും പറഞ്ഞു.  

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →