അണ്ണാത്തെ ചിത്രത്തിൻറെ ട്രെയിലർ പുറത്ത്

ചെന്നൈ: സിരുത്തായി ശിവ സംവിധാനം ചെയ്ത ചിത്രമാണ് അണ്ണാത്തെ . രജനി ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് അണ്ണാത്തെ ചിത്രത്തിൻറെ ട്രെയിലർ മാസായി പുറത്തിറങ്ങി.

പാട്ടും ഡാൻസും ആക്ഷൻ രംഗങ്ങളുമായി ട്രെയിലറിൽ ഉടനീളം രജനികാന്ത് നിറഞ്ഞുനിൽക്കുന്നുണ്ട്. പൂർണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചേരുവുകൾ നിറഞ്ഞ ചിത്രമായിരിക്കും അണ്ണാത്തെ എന്ന് സൂചിപ്പിക്കുന്നതാണ് ഈ ചിത്രത്തിന്റെ ട്രൈയിലർ.

നയൻതാരയാണ് ഈ ചിത്രത്തിൽ രജനിയുടെ നായികയായി എത്തുന്നത്. കീർത്തി സുരേഷ് രജനിയുടെ സഹോദരിയുടെ വേഷവും ചെയ്യുന്നു. ഇവർക്ക് പുറമെ സൂരി, മീന, ഖുശ്ബു, പ്രകാശ് രാജ്, ബാല തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

തമിഴകത്ത് അജിത്തിനെ നായകനാക്കിയുള്ള ചിത്രങ്ങൾ തുടർച്ചയായി ചെയ്ത് വൻ വിജയം കൊയ്തെടുത്ത സംവിധായകനാണ് സിരുത്തൈ ശിവ. ശിവയും രജനിയും ഒന്നിച്ച് എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയരുന്നു. ആ പ്രതീക്ഷകൾ വെറുതെ ആകില്ലെന്ന് അടിവരയിട്ട് കാണിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് അണ്ണാത്തെ യുടെ ട്രെയിലർ.

രജനി ചിത്രത്തിൻറെ ഇൻട്രൊഡക്ഷൻ ഗാനം എഴുതിയത് വിവേകയാണ് . ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് എസ് പി ബാലസുബ്രഹ്മണ്യം ആണ് .
സൺ പിക്ചേഴ്സ് നിർമ്മിച്ച് ഡി ഇമ്മൻ സംഗീതസംവിധാനം ചെയ്ത് പളനിസ്വാമി ചായാഗ്രഹണവും നിർവഹിച്ച ഈ ചിത്രം ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം നവംബർ നാലിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →