റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും കൂടി

October 21, 2021 - 8:16 am

കൊച്ചി: ജലം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് 20/10/21 ബുധനാഴ്ച രാത്രിയോടെ വീണ്ടും കൂടി.മഴ തുടരുന്ന സാഹചര്യത്തിൽ മൂന്നാർ മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനമായിട്ടുണ്ട്.

ശക്തമായ മഴയാണ് ബുധനാഴ്ച രാത്രി ഇടുക്കിയുടെ പല ഭാഗങ്ങളിലും പെയ്തത്. ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും മഴ ശക്തമായിരുന്നു. ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതാ നിർദേശമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാന്‍ ജില്ലാ ഭരണകൂടം നിർദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *