കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി. കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.74 രൂപയും പെട്രോൾ ലീറ്ററിന് 105.10 രൂപയുമാണ് 14/10/21 വ്യാഴാഴ്ചത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.57 രൂപയും പെട്രോളിന് 106.73 രൂപയുമായി. കോഴിക്കോട് ഡീസലിന് 98.90 രൂപയും പെട്രോളിന് 105.27 രൂപയുമാണ് വ്യാഴാഴ്ചത്തെ വില.മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില വീണ്ടും വർധിക്കുന്നത്.
ഇന്ധന വിലയിൽ വീണ്ടും വർധന; പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി
