റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ സ്വദേശി യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചു

May 12, 2020 - 10:37 pm

തൃശൂര്‍:യുഎഇയില്‍ കൊവിഡ് ബാധിച്ച് തൃശൂര്‍ കുന്നംകുളം സ്വദേശി മരിച്ചു.ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് സ്വദേശി പുത്തന്‍കുളങ്ങര കൊച്ചുണ്ണിയുടെ മകന്‍ അശോക് കുമാര്‍(53)ആണ് ദുബൈയില്‍ മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണു മരണം.വര്‍ഷങ്ങളായി ദുബൈയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് നാട്ടില്‍ അവസാനമായി വന്നിട്ടുപോയത്.ഇത്തവണ നാട്ടില്‍വരാന്‍ ടിക്കറ്റെടുത്ത് നില്‍ക്കുന്നതിനിടെ വിമാനങ്ങള്‍ റദ്ദാക്കി. സംസ്‌കാരം ദുബൈയില്‍ നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *