റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡാനന്തര ചികിത്സക്ക് എ.പി.എൽ വിഭാഗത്തിൽനിന്ന് പണം ഈടാക്കാനുള്ള ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി

September 22, 2021 - 4:24 pm

കൊച്ചി: കോവിഡാനന്തര ചികിത്സക്ക് എ.പി.എൽ വിഭാഗത്തിൽനിന്ന് പണം ഈടാക്കാനുള്ള ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് ഉത്തരവ്.

എ.പി.എൽ വിഭാഗത്തിന്റെ ചികിത്സാ സംബന്ധിച്ച ഉത്തരവിലും കോവിഡ് വന്ന് 30 ദിവസം കഴിഞ്ഞ് സംഭവിക്കുന്ന മരണം കോവിഡ് ബാധിച്ചുതന്നെ രേഖപ്പെടുത്തണമെന്ന ഉത്തരവിലും വ്യക്തത വരുത്തണമെന്നും കോടതി പറഞ്ഞു.

എ.പി.എൽ വിഭാഗത്തിന് ദിവസം 750 രൂപ മുതൽ 2000 രൂപവരെ കിടക്കക്ക് ഈടാക്കാനായിരുന്നു ഉത്തരവ്. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *