റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഭാരത് ബയോടെക് കമ്പനിയുടെ കോവിഡ് പ്രതിരോധ വാക്സിന്‍ കോവാക്സിന് ഈയാഴ്ച ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചേക്കും. അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയില്‍ ഉടന്‍തന്നെ കോവാക്സിനെ ഉള്‍പ്പെടുത്തുമെന്നാണു റിപ്പോര്‍ട്ട്. ഇതോടെ കോവാക്സിനെടുത്ത പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശരാജ്യങ്ങളില്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാല്‍ കോവാക്സിനെടുത്തവര്‍ക്കു വിദേശത്തേക്കു പോകാനുള്‍പ്പെടെ പ്രതിബന്ധങ്ങള്‍ നേരിട്ടിരുന്നു. ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നതിനായുള്ള എല്ലാ രേഖകളും കഴിഞ്ഞ ജൂെലെ ഒമ്പതിനു തന്നെ സമര്‍പ്പിച്ചതായാണ് ഭാരത് ബയോടെക് വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ വിദഗ്ധസമിതിയുടെ അവലോകനം പുരോഗമിക്കുകയാണെന്നും എത്രയും വേഗം അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ഭാരത് ബയോടെക് ചെയര്‍മാനും എം.ഡിയുമായ ഡോ. കൃഷ്ണ എല്ല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *