റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അങ്കമാലി : തീപൊളളലേറ്റ്‌ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകുറ്റി പരേതനായ കൃഷ്‌ണന്റെ മകള്‍ ബിന്ദു(38) ആണ്‌ മരിച്ചത്‌ . ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ മരണം സംഭവിച്ചത്‌. 2021 സെപ്‌തംബര്‍ 11ന്‌ യുവതി വാടകയ്‌ക്ക് താമസിച്ചിരുന്ന മൂക്കന്നൂര്‍ കോക്കുന്നിലെ വീട്ടില്‍ വച്ചാണ്‌ പൊളളലേറ്റത്‌.

ഏറെനാളായി ഇവര്‍ ഒറ്റക്കാണ്‌ താമസിക്കുന്നത്‌. ഇവരുടെ ആണ്‍ സുഹൃത്തിനെ ഭയപ്പെടുത്താന്‍ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച യുവതി അബദ്ധത്തില്‍ ലൈറ്റര്‍ തെളിച്ചതോടെ ദേഹത്ത്‌ തീ പടരുകയായിരുന്നുവെന്നാണ്‌ പോലീസിനുലഭിച്ച പ്രഥമ വിവരം . ഇവര്‍ താസിക്കുന്ന വീട്ടിലെത്തിയ ആണ്‍ സുഹൃത്തുമായുളള വാക്കേറ്റത്തെ തുടര്‍ന്നാണ്‌ പൊളളലേറ്റതെന്നും സംശയിക്കുന്നു. തീ കെടുത്താനുളള ശ്രമത്തിനിടെ സുഹൃത്തിനും പൊളളലേറ്റിരുന്നു. യുവതിയെ ബൈക്കില്‍ കയറ്റി സുഹൃത്ത്‌ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം സ്ഥലം വിടുകയായിരുന്നു. യുവതിയുടെ ബന്ധുക്കളാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കേളേജാശുപത്രിയിലെത്തിച്ചത്‌.

ബിന്ദു 2021 സെപ്‌തംബര്‍ 12 ഞായറാഴ്‌ച രാവിലെ മരിച്ചു. യുവാവ്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അടുപ്പില്‍ നിന്ന് പൊളളലേറ്റതാണെന്നാണ്‌ യുവതി ആശുപത്രിയില്‍ മൊഴി നല്‍കിയത്‌. ഒരു സുഹൃത്തിന്‍രെ ജന്മദിനാഘോഷത്തിനിടെ പൊളളലേറ്റതാണെന്നാണ്‌ സുഹൃത്ത്‌ സ്വന്തം വീട്ടലറിയിച്ചത്‌.

ബിന്ദുവിന്റെ ഭര്‍ത്താവ്‌ ആറുവര്‍ഷം മുമ്പ്‌ മരിച്ചു പോയിരുന്നു. പിന്നീട്‌ ഹോം നഴ്‌സിംഗ്‌ ഉള്‍പ്പെടയുളള വിവധ ജോലികള്‍ ചെയ്യുന്ന ബിന്ദു ഏറെ നാളുകളായി വാടക വീട്ടിലാണ്‌ താമസം. ആണ്‍ സുഹൃത്തിന്‌ ഭാര്യയും കുട്ടികളുമുണ്ട്‌ പോലീസ്‌ അന്വേഷണത്തിലാണ്‌ യുവതിക്ക് പൊളളലേല്‍ക്കുമ്പോള്‍ യുവാവ്‌ സമീപത്തുണ്ടായിരുന്നതായുളള വവിരം പുറത്തുവന്നത്‌. സംഭവത്തെക്കുറിച്ച പോലീസ്‌ വിശദമായ അന്വേഷണം നടത്തും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *